കോട്ടയം: നവജീവൻ അന്തേവാസിയായിരുന്ന ലക്ഷ്മണൻ (73) നിര്യാതനായി. വിവിധ രോഗങ്ങളാൽ അവശനിലയിലായിരുന്ന ലക്ഷ്മണനെ 2008 ആഗസ്റ്റിലാണ് ചികിത്സക്കും സംരക്ഷണത്തിനുമായി നവജീവൻ ഏറ്റെടുത്തത്. കൊല്ലം ഓച്ചിറ സ്വദേശിയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. മൃതദേഹം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ. വിവരം ലഭിക്കുന്നവർ നവജീവൻ ട്രസ്റ്റുമായി ബന്ധപ്പെടണമെന്ന് മാനേജിങ് ട്രസ്റ്റി പി.യു. തോമസ് അറിയിച്ചു. ഫോൺ: 0481 2596300.