പാലാ: ഉള്ളനാട് ഒഴുകുപാറ ഭാഗത്ത് പഴയ വിറകുപുരയുടെ ഭിത്തിയിടിഞ്ഞ് എട്ടുവയസ്സുകാരൻ മരിച്ചു. വേലിക്കകത്ത് ബിൻസിെൻറ മകൻ പൗളിനാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 10.45ഓടെ ആയിരുന്നു സംഭവം. പഴയ വിറകുപുരയോടുചേർന്ന് കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ ഭിത്തി ഇടിഞ്ഞുവീഴുകയായിരുന്നു. മറ്റ് രണ്ട് കുട്ടികൾകൂടി ഉണ്ടായിരുന്നെങ്കിലും അവർ ഓടിമാറി. കുട്ടികളുടെ നിലവിളികേട്ട് അയൽവാസികൾ ഓടിയെത്തി ഭിത്തിക്കടിയിൽനിന്ന് കുട്ടിയെയെടുത്ത് പാലായിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അവിടെനിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: റോസിലി. സഹോദരങ്ങൾ: അശ്വിൻ, എഡ്വിൻ.