പെരുമ്പാവൂർ: നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. മരുതുകവല പാലയ്ക്കൽ വീട്ടിൽ ബഹനാെൻറ മകൻ എൽദോസാണ് (29) മരിച്ചത്. ഞായറാഴ്ച രാത്രി 12ന് സിനിമ കഴിഞ്ഞ് മടങ്ങുംവഴി മരുതുകവലയിൽ െവച്ച് നായ് കുറുകെ ചാടിയായിരുന്നു അപകടം. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച പുലർച്ച മരിച്ചു. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് പെരുമ്പാവൂർ ബദേൽ സുലോക്കോ പള്ളി സെമിത്തേരിയിൽ. മാതാവ്: പരേതയായ ചിന്നമ്മ.