മഞ്ചേരി: ഇസ്ലാമിക പണ്ഡിതനും ഗ്രന്ഥകാരനുമായ മഞ്ചേരി പയ്യനാട് അമയംകോട് സ്വദേശി കെ.വി. അബ്ദുല്ല ഫൈസി അൽമഖ്ദൂമി (65) നിര്യാതനായി. വൃക്ക സംബന്ധമായ രോഗങ്ങളെ തുടർന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. കരുവാരകുണ്ട്, പടന്ന, തലശ്ശേരി ദാറുൽ അൻവാർ, കൂട്ടായി മഖ്ദൂമിയ്യ, കൊണ്ടോട്ടി, അരിമ്പ്ര, പറപ്പൂർ, മുണ്ടമ്പ്ര, പൂക്കോട്ടൂർ, എളയൂർ, വില്ലൂർ, വെള്ളുവങ്ങാട്, കൊച്ചി തക്യാവ്, ആലുവ തുടങ്ങിയ സ്ഥലങ്ങളിൽ മസ്ജിദ് ഇമാമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൻഖൂസ് മൗലിദിന് പരിഭാഷയും വ്യാഖ്യാനവും എഴുതിയ അദ്ദേഹം ഉത്തമ ഭവനം, ത്യാഗിവര്യനായ നേതാവ്, ഇസ്റാഅ് മിഅ്റാജ്, മീലാദുന്നബി, റസാനത്ത് പരിഭാഷ, മൗലിദാഘോഷം തുടങ്ങിയ പുസ്തകങ്ങളും രചിച്ചു. തച്ചുശാസ്ത്രത്തിലും ഹോമിയോപ്പതി ചികിത്സയിലും അവഗാഹമുണ്ടായിരുന്നു.
ഭാര്യ: മർയം ഹജ്ജുമ്മ. മക്കൾ: സൈനുദ്ദീൻ അഹ്സനി (മുൻ ഇമാം, മസ്ജിദുൽ ഫതഹ്, എടപ്പാൾ നടുവട്ടം), മുഹമ്മദ് യൂസുഫ് അഹ്സനി (മർകസുൽ മസ്വാലിഹ്, ചാപ്പനങ്ങാടി), ഹാഫിള് ഉസ്മാൻ (മഅദിൻ, മലപ്പുറം), മുഹമ്മദ് ശാഫി (വെള്ളുവങ്ങാട് ദർസ്), അഹ്മദ് സഈദ് (കോട്ടക്കൽ ദർസ്), മൈമൂന, റംല, റുഖിയ്യ, ആസിയ. മരുമക്കൾ: മുഹ്യിദ്ദീൻ കുട്ടി സഖാഫി (മോങ്ങം), സഅദ് നഈമി (കിടങ്ങഴി), ഉക്കാശ അഹ്സനി (പാപ്പിനിപ്പാറ), ശരീഫ (തോട്ടുപൊയിൽ), ജുമാന (കിഴങ്ങഴി). സഹോദരങ്ങൾ: അബ്ദുൽ ഹമീദ് മുസ്ലിയാർ, അബ്ദുർ റസാഖ് മുസ്ലിയാർ, ഇസ്മാഈൽ മുസ്ലിയാർ, അബ്ദുൽ അസീസ് മുസ്ലിയാർ, അബ്ദുൽ മജീദ് സഖാഫി.