ചങ്ങനാശ്ശേരി: രാജ്യത്തെ ഏറ്റവും പ്രായം കൂടിയ പെട്രോൾ പമ്പ് ഉടമയും ചങ്ങനാശ്ശേരി കോഹിന്നൂറിൽ പരേതനായ ഷൗക്കത്തലിയുടെ ഭാര്യയുമായ എ.പി. മറിയം ബീവി (88) നിര്യാതയായി. 1965ലാണ് ചങ്ങനാശ്ശേരിയിൽ കോഹിനൂർ ഗാരിജ് എന്ന പേരിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ ഡീലർഷിപ് എടുത്തത്. കഴിഞ്ഞ വനിതദിനത്തിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ ഓൺലൈനായി നടന്ന ചടങ്ങിൽ മറിയം ബീവിയെ ആദരിച്ചിരുന്നു. മക്കൾ: ഹാജി എസ്.എം. ഫുവാദ് (മുൻ നഗരസഭ ചെയർമാൻ), മുഹമ്മദ് സിയാദ്, മുഹമ്മദ് നിഷാദ്, സബീന റഷീദ്. മരുമക്കൾ: സഫിയ, ബീന, സുഹാരിയ, റഷീദ് പാലയ്ക്കൽ (കോട്ടയം ).