ചെങ്ങന്നൂർ: പിക്അപ് വാനിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന സ്കൂട്ടർ യാത്രികനായ ചെറിയനാട് കൊല്ലകടവ് പാലവിള കിഴക്കേതിൽ ഡാനിയേൽ വർഗീസ് (55) മരിച്ചു. ബുധനാഴ്ച വൈകീട്ട് മൂന്നിന് കൊല്ലകടവ് ജങ്ഷനു സമീപമായിരുന്നു അപകടം. ചെങ്ങന്നൂർ- മാവേലിക്കര- കോഴഞ്ചേരി എം.കെ റോഡിൽ ചെറിയനാട് കൊല്ലകടവിൽ നിന്ന് പുലിയൂരിലേക്ക് സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ എതിരെ വന്ന പിക്കപ്പ് വാനിടിച്ചു. റോഡിൽ വീണ് പരിക്കേറ്റ ഡാനിയേലിനെ സമീപവാസികൾ ഉടൻ ആലക്കോട്ടെയും പിന്നീട് പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച ഉച്ചയോടെ മരിച്ചു. പിതാവ്: പരേതനായ ഗീവർഗീസ്. മാതാവ്: അന്നമ്മ വർഗീസ്.
ഭാര്യ: കൊല്ലകടവ് കുറ്റുമാവിളയിൽ കുടുംബാംഗം മിനി വർഗീസ്. മക്കൾ: ഷൈജു, ഷൈനു. സംസ്കാരം ജനുവരി രണ്ടിന് വൈകീട്ട് മൂന്നിന് കടയിക്കാട് ബഥേൽ മാർത്തോമ പള്ളി സെമിത്തേരിയിൽ.