താനൂർ: താനൂർ-തിരൂർ റോഡിലെ പെരുവഴിയമ്പലത്ത് ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. താനൂർ കാട്ടിലങ്ങാടി പുല്ലാട്ട് റോഡിലെ പരേതനായ താലിപ്പാട്ട് ബഷീറിെൻറ മകൻ അബ്ദുൽ ഷഹീദാണ് (30) മരിച്ചത്.
തിരൂർ ഭാഗത്തുനിന്ന് താനൂർ ഭാഗത്തേക്ക് വരുന്ന ലോറിയും എതിരെ വന്ന ഓട്ടോയുമാണ് കൂട്ടിയിടിച്ചത്. ഷഹീദ് സംഭവസ്ഥലത്ത് മരിച്ചു. മാതാവ്: സുഹറ. ഭാര്യ: സജിറ. മകൻ: ഇവാന യാസീൻ. സാഹോദരൻ: ഹമീദ്. ഖബറടക്കം വെള്ളിയാഴ്ച നടക്കാവ് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.