വള്ളിക്കാപ്പറ്റ: കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും ചേപ്പൂർ എ.എം.എൽ.പി സ്കൂൾ റിട്ട. അധ്യാപകനുമായ വെള്ളേക്കാട്ട് ഉസ്മാൻ മാസ്റ്റർ (72) നിര്യാതനായി. വള്ളിക്കാപ്പറ്റ മഹല്ല് ജനറൽ സെക്രട്ടറി, ആനക്കയം സിദ്ദീഖിയ ഇസ്ലാമിക് സെന്റർ വൈസ് പ്രസിഡന്റ്, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യമാർ: തട്ടായിൽ റുഖിയ, കെ.എ. സഫിയ (റിട്ട. അധ്യാപിക, ചേപ്പൂർ എ.എം.എൽ.പി സ്കൂൾ). മക്കൾ: റമീസ, ജസീല, മുഹമ്മദ് സജീർ (ഡെന്റേഴ്സ് സിറാമിക് ലാബ്, മഞ്ചേരി), ഷബീൻ (ചേപ്പൂർ എ.എം.എൽ.പി സ്കൂൾ അധ്യാപകൻ), നാജിയ, ഷമീൽ. മരുമക്കൾ: ഉമ്മർ അറവങ്കര, സാദിഖലി മഞ്ചേരി (ഇരുവരും ജിദ്ദ), ഷനീജ് (ബിസിനസ്, മഞ്ചേരി), ഫാരിസ (പാണ്ടിക്കാട്), മുനവ്വറ (അധ്യാപിക, പടിഞ്ഞാറ്റുംമുറി ഈസ്റ്റ് എ.എം.എൽ.പി സ്കൂൾ). ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് വള്ളിക്കാപ്പറ്റ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.