കോതമംഗലം: കോഴിപ്പിള്ളി പാലത്തിന് സമീപം സ്കൂട്ടറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. പിടവൂർ മോളേൽ (ചീക്കപ്പാറ) കുര്യാക്കോസ്-കുഞ്ഞുമോൾ ദമ്പതികളുടെ മകൻ ജൂണോയാണ് (35) മരിച്ചത്. ഡിസംബർ 23ന് രാത്രി കോഴിപ്പിള്ളി പാലത്തിന് സമീപം ജൂണോ സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപെട്ടിരുന്നു. സൗദിയിൽ നഴ്സായ യുവാവ് ഒരുമാസം മുമ്പാണ് അവധിക്കെത്തിയത്. ഭാര്യ: പാലാ പുത്തൻവീട്ടിൽ കുടുംബാംഗം അനിത (നഴ്സ്, സൗദി). മക്കള്: ഇമ്മാനുവൽ, ബേസിൽ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് മർത്തമറിയം കത്തീഡ്രൽ സെമിത്തേരിയിൽ.