മാവേലിക്കര: തഴക്കര വേണാട് ജങ്ഷനിൽ ടിപ്പർ ഇടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർഥി തഴക്കര പനച്ചവിളയിൽ വി.ജെ ഭവനത്തിൽ വിഷ്ണു.ടി. കുമാരൻ (19) മരിച്ചു.
വെള്ളിയാഴ്ച രാവിലെ ഒൻപതിനായിരുന്നു അപകടം. സഹോദരൻ ജിഷ്ണുവിനെ മാവേലിക്കരയിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ വിട്ട ശേഷം സ്കൂട്ടറിൽ മടങ്ങുകയായിരുന്നു. എതിരെ വന്ന ടിപ്പർ ഇടിച്ച് തെറിപ്പിച്ച വിഷ്ണുവിനെ ജില്ല ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തകഴി ദേവസ്വം ബോർഡ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ ടി.ആർ കുമാരെൻറയും കോഴഞ്ചേരി ജില്ല ആശുപത്രി ഹെഡ് നെഴ്സ് പി.ടി ശ്രീജാകുമാരിയുടെയും മകനാണ്. പാലാ ബ്രില്യൻസ് കോളേജിൽ മെഡിക്കൽ എൻട്രൻസിന് പഠിക്കുകയാണ്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ശനിയാഴ്ച പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കാരം നടക്കും.