പറവൂർ: പണിക്കിടെ കെട്ടിടത്തിൽനിന്ന് വീണ് പരിക്കേറ്റ ഇലക്ട്രീഷനായ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. പുത്തൻവേലിക്കര ചെറുകടപ്പുറം പോൾ-മേരി ദമ്പതികളുടെ മകൻ പാറാശ്ശേരി പ്രിൻസാണ് (35) മരിച്ചത്. മാഞ്ഞാലി ഭാഗത്ത് ജോലി ചെയ്യുന്നതിനിടെ കെട്ടിടത്തിെൻറ രണ്ടാംനിലയിൽനിന്ന് ഒന്നാംനിലയിലേക്ക് വീഴുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: നിഷ. മക്കൾ: ഇവാൻ, ഇതാൻ.