കരുമാല്ലൂർ: മാതാവും മകനും ഒരുമണിക്കൂറിനിടയിൽ ഹൃദയാഘാതംമൂലം മരിച്ചു. യു.സി കോളജ് കിഴക്കേ വെളിയത്തുനാട് വയലോടത്ത് തുരുത്തിയത്ത് വീട്ടിൽ പരേതനായ കുഞ്ഞിമുഹമ്മദിെൻറ ഭാര്യ നഫീസ (78), മകൻ അഷ്റഫ് (58) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ച അഷ്റഫിന് ഹൃദയസംബന്ധമായ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെത്തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പുലർച്ച 3.30ന് അഷ്റഫ് മരിച്ചു. വിവരം അറിഞ്ഞതോടെ കുഴഞ്ഞുവീണ മാതാവ് നഫീസയെ ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ച 4.30ന് മരണം സംഭവിച്ചു. അടുവാശ്ശേരി അറക്കൽ കുടുംബാംഗമാണ് നഫീസ. മറ്റ് മക്കൾ: സുലൈഖ, റംല, ബുഷ്റ. മരുമക്കൾ: ഐമുണ്ണി, നൂറുദ്ദീൻ, ശാഹുൽ ഹമീദ്. സാജിദയാണ് അഷ്റഫിെൻറ ഭാര്യ. മക്കൾ: അൻവർ, അൻസിയ. മരുമക്കൾ: നസൽ മുഹമ്മദ്, നാജിയ.