മട്ടാഞ്ചേരി: തമിഴ് സിനിമ സംവിധായകൻ പള്ളുരുത്തി നാൽപതടി റോഡിൽ താമസിക്കുന്ന ഖാദർ ഖാനെ (സൂരജ് -36) ഫോർട്ട്കൊച്ചിയിലെ ഹോം സ്റ്റേയിൽ മരിച്ചനിലയിൽ കണ്ടെത്തി. പുതുവത്സരാഘോഷത്തിൽ പങ്കെടുക്കുകയും പുതിയ സിനിമ സംബന്ധിച്ച് കഴിഞ്ഞ ദിവസം ചർച്ച നടത്തുകയും ചെയ്തതായാണ് വിവരം. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് മാറ്റി.