കോതമംഗലം: ചെറിയ പള്ളിത്താഴത്ത് റോഡ് കുറുകെ കടക്കുന്നതിനിടെ ജീപ്പിടിച്ച് പരിക്കേറ്റ കുത്തുകുഴി അപ്പയ്ക്കൽ എ.വി. ഗീവർഗീസ് (73) മരിച്ചു. ഡിസംബർ 24നായിരുന്നു അപകടം. ഭാര്യ: കാരിമറ്റം മംഗലശേരിയിൽ കുടുംബാംഗം മേരി. മക്കൾ: റെജി, അജി (ഇരുവരും കുവൈത്ത്). മരുമക്കൾ: റീമി, എബി. സംസ്കാരം ഞായറാഴ്ച രണ്ടിന് മാരമംഗലം സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.