പെരുമ്പാവൂർ: പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഇ.വി.എം തിയറ്റർ ജീവനക്കാരൻ തമിഴ്നാട് തിരുവണ്ണാമല സ്വദേശി മണികണ്ഠെൻറ (29) മൃതദേഹം കത്തിക്കരിഞ്ഞനിലയിൽ ശനിയാഴ്ച രാവിലെ എട്ടോടെ കണ്ടെത്തി. എട്ടുവർഷമായി ഇവിടെ ജോലി ചെയ്യുകയാണ്. മരണകാരണം വ്യക്തമല്ല. ജനറേറ്റർ മുറിക്ക് സമീപം സൂക്ഷിച്ചിരുന്ന ഇന്ധനം ശരീരത്ത് ഒഴിച്ച് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിെൻറ നിഗമനം. ശനിയാഴ്ച രാവിലെ സഹപ്രവർത്തകർക്ക് പുതുവത്സരാശംസകൾ അറിയിച്ചിരുന്നു. താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.