ആലപ്പുഴ: അവലൂക്കുന്ന് കളരിക്കൽ വാർഡിൽ ശെൽവി നിവാസിൽ കേശവൻ പോറ്റി (66) നിര്യാതനായി. ആലപ്പുഴ വടക്കുവാസൽ ശെൽവി അമ്മൻകോവിൽ, കിടങ്ങമ്പറമ്പ്, കൊട്ടാരം, മണ്ണഞ്ചേരി തൃക്കോവിൽ, അമ്പനാകുളങ്ങര എന്നീ ക്ഷേത്രങ്ങളിൽ മേൽശാന്തിയായിരുന്നു. ഭാര്യ: രതികുമാരി. മക്കൾ: ജയലക്ഷ്മി, ജയകൃഷ്ണൻ. മരുമക്കൾ: രാജേഷ്, വിദ്യ.