കൊച്ചി: സെമിത്തേരിമുക്ക് പവർഹൗസിന് സമീപം വലിയപറമ്പിൽ പ്രഫ. ജോസഫ് ലെസ്ലി നെടുങ്ങാടൻ (റിട്ട. പ്രിൻസിപ്പൽ, സെൻറ് ആൽബർട്സ് കോളജ് -84) നിര്യാതനായി. ഭാര്യ: കുമ്പളങ്ങി ചക്യാമുറി കുടുംബാംഗം പരേതയായ എമ്മി ലെസ്ലി. മക്കൾ: അഡ്വ. ദീപക് നെടുങ്ങാടൻ, വിനു ജോസഫ് നെടുങ്ങാടൻ (എൻജിനീയർ, യു.എസ്.എ). മരുമക്കൾ: അഡ്വ. ഷീബ സൈമൺ പോത്തടി, ലളിത അബ്രഹാം വാരികാട്ട് (എൻജിനീയർ, യു.എസ്.എ). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 3.30ന് സെമിത്തേരിമുക്ക് സെൻറ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ സെമിത്തേരിയിൽ.