കോതമംഗലം: വെള്ളാമക്കുത്ത് ബസ് സ്റ്റോപ്പിന് സമീപം ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു. ഊന്നുകൽ വെള്ളാമക്കുത്ത് പുല്ലൻകറ്റയിൽ പരേതനായ ഉലഹന്നാന്റെ ഭാര്യ റോസമ്മയാണ് (64) മരിച്ചത്. തോക്കുപാറ കൊച്ചുകളീക്കൽ കുടുംബാംഗമാണ്. ശനിയാഴ്ച രാത്രി ഏഴിനാണ് സംഭവം. പരിക്കേറ്റ റോസമ്മയെ രാജഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മക്കൾ: ഷിജി, ജോൺ (ഷിജു). മരുമക്കൾ: പരേതനായ ജൂഡി, റോസ്മി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഫൊറോന പള്ളി സെമിത്തേരിയിൽ.