കാലടി: കാലടി റോയൽ ബേക്കറി ജീവനക്കാരനെ സ്ഥാപനത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് പേരാമ്പ്ര മാവിലായ്ക്കൽ വീട്ടിൽ ബാലകൃഷ്ണന്റെ മകൻ ഷോബിത്ത് കൃഷ്ണയാണ് (23) മരിച്ചത്. ഞായറാഴ്ച രാവിലെ എട്ട് ആയിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കടയുടെ മുകളിലത്തെ നിലയിൽ ഷീറ്റ് മേഞ്ഞ കമ്പിയിൽ മൃതദേഹം കണ്ടത്. കാലടി പൊലീസ് നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.