മൂവാറ്റുപുഴ: വീട്ടിൽ ഷാളിൽ തൂങ്ങിയ നിലയിൽ കണ്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പത്തു വയസ്സുകാരി മരിച്ചു. മൂവാറ്റുപുഴ മോളേക്കുടിയിലെ വിദ്യാർഥിനിയാണ് മരിച്ചത്. ശനിയാഴ്ച രാത്രി ഏഴിനാണ് കുട്ടിയെ വീട്ടിൽ കയറിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച ഉച്ചയോടെ മരിച്ചു.