ചെങ്ങമനാട്: വലിയപറമ്പിൽ പരേതരായ വി.കെ. സെയ്തിന്റെയും ആസിയയുടെയും മകൻ വി.എസ്. അബ്ദുൽ കരീം (റിട്ട. ഇൻസ്പെക്ടർ, കെ.എസ്.ആർ.ടി.സി -76) നിര്യാതനായി. സി.പി.എം ചെങ്ങമനാട് ബ്രാഞ്ച് കമ്മിറ്റി അംഗവും കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ ജില്ല ഭാരവാഹിയുമാണ്. ഭാര്യ: ഹാജറ. മക്കൾ: ഡോ.വി.എ. വിനോവിൻ (സംസ്കൃത അധ്യാപകൻ, ഗവ.യു.പി സ്കൂൾ, ഉഴുവ, ചേർത്തല), പരേതനായ ഷാജി, പ്രീതി. മരുമക്കൾ: ഷെഫീന (പ്രോഗ്രാം ഡയറക്ടർ, സി.എം.ഐ.ഡി പ്രോജക്ട്, പെരുമ്പാവൂർ), സിനീറ ബീവി, ഫൈസൽ (ഫിഷറീസ് ഹാർബർ, ഫോർട്ട്കൊച്ചി). ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് പനയക്കടവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.