കൊച്ചി: എറണാകുളം കലക്ടർ ജാഫർ മാലിക്കിന്റെ മാതാവ് മുബിന ബാനു (59) രാജസ്ഥാനിലെ സവായ് മാധ്വപൂരിൽ നിര്യാതയായി. രാജസ്ഥാൻ സ്റ്റേറ്റ് സിവിൽ സർവിസിലെ റിട്ട. ഓഫിസർ അബ്രാർ അഹമ്മദാണ് ഭർത്താവ്. മറ്റുമക്കൾ: മസർ ഇമാം (ബി.ഡി.ഒ), അസർ ജാവേദ് (അധ്യാപകൻ), അൻജും അഫ്റോസ് (നിയമവിദ്യാർഥി). മരുമക്കൾ: അഫ്സാന പർവീൻ (കൊല്ലം കലക്ടർ), നുസ്രത് ജഹാൻ, ഷദ്മ പർവീൻ, മുഹമ്മദ് ഷാറുഖ്. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന്.