മട്ടാഞ്ചേരി: കൊച്ചി തുറമുഖത്തെ റോ റോ ജെട്ടിക്ക് സമീപം കായലിൽ അജ്ഞാത പുരുഷന്റെ മൃതദേഹം കണ്ടെത്തി. ചാര നിറത്തിലുള്ള പാന്റ്, കറുത്ത ടീ ഷർട്ട് എന്നിവ ധരിച്ചിട്ടുണ്ട്, ഇൻ ചെയ്ത് ബെൽറ്റ് കെട്ടി, പുറമെ ജാക്കറ്റും ധരിച്ചിട്ടുണ്ട്. ബുൾഗാൻ താടിയുണ്ട്, മുടി നീട്ടിവളർത്തിയിട്ടുണ്ട്. കൈയ്യിൽ വാച്ചും, കാലിൽ സോക്സ്, ഷൂ എന്നിവയും ധരിച്ചിട്ടുണ്ട്. ഹാർബർ പൊലീസ് ഇൻക്വസ്റ്റ്നടപടി പൂർത്തിയാക്കി മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.