അകത്തേത്തറ: തേനീച്ചയുടെ കുത്തേറ്റ് അകത്തേത്തറ ചെക്കിനിപ്പാടം വിശാലാക്ഷി മന്ദിരത്തിൽ കനകന്റെ മകൻ ശരവണൻ (46) മരിച്ചു. അകത്തേത്തറ എൻ.എസ്.എസ് എൻജിനീയറിങ് കോളജ് ഹോസ്റ്റലിലെ പാചകത്തൊഴിലാളിയായിരുന്നു. ഹോസ്റ്റലിലെ പാചക ആവശ്യമായി ബന്ധപ്പെട്ട് പുറത്ത് പോകുന്ന വഴിയിൽ അകത്തേത്തറയിലെ തെക്കേതറ വേട്ടക്കൊരുമകൻ ക്ഷേത്രപരിസരത്ത് വെച്ച് തേനീച്ച കുത്തുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് 4.30ഓടെയാണ് സംഭവം. ഉടൻ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ട് 5.30ന് മരിച്ചു. സംഗീതയാണ് ശരവണന്റെ ഭാര്യ. മക്കൾ: ധനലക്ഷ്മി (ബിരുദ വിദ്യാർഥിനി), സൗമ്യ (എട്ടാം ക്ലാസ് വിദ്യാർഥിനി).