കുറ്റിപ്പുറം: കടന്നൽ കുത്തേറ്റ് കുറ്റിപ്പുറം സൗത്ത് ബസാർ തോണിക്കടവത്ത് മുസ്തഫ മുസ്ലിയാർ (45) മരിച്ചു. ചൊവ്വാഴ്ച പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഞായറാഴ്ച കാങ്കപ്പുഴ ജുമാമസ്ജിദ് ഖബർസ്ഥാനിൽനിന്ന് 15ഓളം പേർക്ക് കടന്നലിന്റെ കുത്തേറ്റിരുന്നു. വൈകുന്നേരം ഖബർസ്ഥാനിൽ പ്രാർഥനക്ക് എത്തിയവർക്ക് നേരേയാണ് കടന്നൽകൂട്ടത്തിന്റെ ആക്രമണമുണ്ടായത്. സാരമായി പരിക്കേറ്റ മുസ്തഫ മുസ്ലിയാർ ഉൾപ്പെടെ മൂന്നു പേരേ ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്നു. കുഞ്ഞമുട്ടിയാണ് മുസ്തഫ മുസ്ലിയാരുടെ പിതാവ്. ഭാര്യ: ആമിന. മക്കൾ: മുഹ്സിന, മർഷിദ. മരുമക്കൾ: മുനീർ, സൈതാലി. സഹോദരങ്ങൾ: റഷീദ്, അബ്ദുറഹ്മാൻ, ജമീല, ആമിന, സമീമ, ബുഷറ.