തലക്കടത്തൂർ: മണിക്കൂറുകളുടെ വ്യത്യാസത്തിൽ സഹോദരങ്ങൾ മരിച്ചു. ഓവുങ്ങൽ കുറ്റിയത്തിൽ കുഞ്ഞുമുഹമ്മദ് (68), സഹോദരൻ കുറ്റിയത്തിൽ മരക്കാർ (60) എന്നിവരാണ് മരിച്ചത്. ഖദീജയാണ് കുഞ്ഞുമുഹമ്മദിന്റെ ഭാര്യ. മക്കൾ: അഷ്റഫ്, ജാഫർ (ഇരുവരും യു.എ.ഇ), ആരിഫ, ആഫിറ. മരുമക്കൾ: തസ്നി, ജംഷി, ഹമീദ് (പൊൻമുണ്ടം), പരേതനായ ആലിബാവ. മരക്കാർ അവിവാഹിതനാണ്.