ആലുവ: എം.എസ്.ജെ നിർമല പ്രൊവിൻസ് അംഗം സിസ്റ്റർ അനറ്റ് (85) നിര്യാതയായി. ചൊവ്വര തട്ടിൽ പരേതരായ ചെറിയാൻ-മറിയം ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതനായ ഇട്ടൂപ്പ്, പരേതനായ പൗലോസ്, ആന്റണി, പരേതനായ ഫാ. വർഗീസ്, ആനീസ്, കൊച്ചുത്രേസ്യ. എറണാകുളം ലിസി ഹോസ്പിറ്റൽ, കാക്കനാട്, പൂവത്തുശ്ശേരി, കോഴിപ്പിള്ളി, പ്രൊവിൻഷ്യൽ ഹൗസ് ആലുവ, നീലിമംഗലം, ഉഴുവ, ചേർത്തല, എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം ചുണങ്ങംവേലി എം.എസ്.ജെ നിർമല പ്രൊവിൻഷ്യൽ ഹൗസിൽ ബുധനാഴ്ച വൈകീട്ട് മൂന്നിന് നടക്കും.