ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി നഗരസഭ മുൻ കൗൺസിലർ വാഴപ്പള്ളി വൈപ്പിശ്ശേരി ലീലാമ്മ ദേവസ്യ (റിട്ട. അധ്യാപിക, സെന്റ് ജോസഫ് ഹൈസ്കൂൾ -76) നിര്യാതയായി. വാഴപ്പള്ളി വെട്ടുകുഴിയിൽ കുടുംബാംഗമാണ്. ഭർത്താവ്: വി.ടി. ദേവസ്യ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ). മക്കൾ: ലിജി, ലിന്റ, പരേതനായ ലിജോ (ഹണി). മരുമക്കൾ: ഷീജ ലിജോ വൈക്കം, ജോസഫ് ലോറൻസ് കൊല്ലം, റിച്ചാർഡ് ജോർജ് എടത്വ. സംസ്കാരം കോവിഡ് മാനദണ്ഡപ്രകാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് ചങ്ങനാശ്ശേരി സെന്റ് മേരീസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.