മേലുകാവുമറ്റം: കരിമ്പനാംതടത്തിൽ പരേതനായ സ്കറിയയുടെ ഭാര്യ മറിയക്കുട്ടി (96) നിര്യാതയായി. കോതമംഗലം അരിപറമ്പിൽ (തലച്ചിറ) കുടുംബാംഗമാണ്. മക്കൾ: മാമ്മച്ചൻ, വത്സമ്മ, ജോയി സ്കറിയ (ഡി.സി.സി ജനറൽ സെക്രട്ടറി, കോട്ടയം), ലിസമ്മ. മരുമക്കൾ: കൊച്ചുറാണി കയ്യൂർ, ചാക്കോച്ചൻ മുരിക്കാശ്ശേരി, ഷാന്റി (അധ്യാപിക, ജി.വി.എച്ച്.എസ്.എസ്, തൊടുപുഴ), ജോയി മൂന്നിലവ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മേരിലാൻഡ് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.