പൊൻകുന്നം: പൊൻകുന്നം-പുനലൂർ ഹൈവേയിൽ ചിറക്കടവ് അമ്പലത്തിനുസമീപം കഴിഞ്ഞ ദിവസം കാറിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. പത്താശ്ശാരി കുഴിപ്പാലയിൽ സജിയാണ് (44) മരിച്ചത്. റോഡ് മുറിച്ചുകടക്കവേ കാറിടിക്കുകയായിരുന്നു. പരേതനായ ഗോപാലകൃഷ്ണന്റെയും പൊന്നമ്മയുടെയും മകനാണ്. ഭാര്യ: പൂഞ്ഞാർ കൊച്ചുപറമ്പിൽ കുടുംബാംഗം സംഗീത. മക്കൾ: അർച്ചന, ആദിത്യൻ.