കോതമംഗലം: പിണ്ടിമന വലിയകുന്നേൽ എൽദോ-ലീല ദമ്പതികളുടെ മകൻ ഫാ. സെബി എൽദോ (37) നിര്യാതനായി. അർബുദത്തെതുടർന്ന് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുറുപ്പംപടി സെന്റ് മേരീസ് പള്ളി, കോതമംഗലം മർത്തമറിയം കത്തീഡ്രൽ പള്ളി, കോതമംഗലം മാർത്തോമൻ ചെറിയപള്ളി, പുന്നേക്കാട് സെന്റ് ജോർജ് പള്ളി, ഉരുളൻതണ്ണി സെന്റ് മേരീസ് പള്ളി, സെന്റ് ജെയിംസ് കോളജ് ചാപ്പൽ, അലൈൻ സെന്റ് ജോർജ് പള്ളി എന്നിവിടങ്ങളിൽ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ചെങ്കര കൊച്ചുകുടിയിൽ കുടുംബാംഗം ജിൻസി. മക്കൾ: സേബ, സേറ, സാറ. സംസ്കാരം വ്യാഴാഴ്ച മൂന്നിന് പിണ്ടിമന സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.