കോലഞ്ചേരി: കേരളത്തിലെ ലക്ഷംവീട് പദ്ധതി ഉദ്ഘാടനം ചെയ്യാൻ അന്തരിച്ച മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി കോലഞ്ചേരിക്കടുത്ത് ചൂണ്ടിയിൽ എത്തിയപ്പോൾ ആദ്യ വീടിന്റെ താക്കോൽ ഏറ്റുവാങ്ങാൻ അവസരം ലഭിച്ച പറമ്പാത്ത് കുട്ടൻ (78) നിര്യാതനായി. 1976ലാണ് പദ്ധതി ഉദ്ഘാടനം നടന്നത്. അന്നത്തെ മുഖ്യമന്ത്രി സി. അച്യുത മേനോൻ, മന്ത്രിമാരായ കെ. കരുണാകരൻ, എം.എൻ. ഗോവിന്ദൻ നായർ, പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് പി.എം. പൈലിപ്പിള്ള തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഭാര്യ: മണീട് പുല്ലംകുന്നേൽ കുടുംബാംഗം കറമ്പി. മക്കൾ: തമ്പി (ഓഫിസർ, എൽ.ഐ.സി, മൂവാറ്റുപുഴ), നാരായണൻകുട്ടി, രാജൻ (സൺലിറ്റ്). മരുമക്കൾ: ബിന്ദു, മിനി, സരോജിനി. സംസ്കാരം വ്യാഴാഴ്ച രണ്ടിന് തിരുവാണിയൂർ പൊതുശ്മശാനത്തിൽ.