കൽപകഞ്ചേരി: പുത്തനത്താണി ചെലൂർ പള്ളിപ്പാറ സ്വദേശി പരേതനായ കരിങ്കപ്പാറ ചൂരക്കുഴിയിൽ കുഞ്ഞീൻ ഹാജിയുടെ മകൻ ഖാലിദ് (45) നിര്യാതനായി. കോവിഡ് ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. മട്ടുപ്പാവ് കൃഷിയിൽ സംസ്ഥാന അവാർഡ് ജേതാവാണ്. മാതാവ്: ഫാത്തിമ ഹജ്ജുമ്മ. ഭാര്യ: സൈനബ. മക്കൾ: ദിൽന, ദിൽഷാദ്, ദിൽഷ. സഹോദരങ്ങൾ: അഹമ്മദ് കുട്ടി, ഖദീജ, ഹനീഫ, മരക്കാർ, ഇയ്യാത്തുട്ടി, മൈമൂന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ചെലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.