കൊണ്ടോട്ടി: മഅ്ദിൻ സ്പെഷൽ സ്കൂൾ ഡയറക്ടറും കാലിക്കറ്റ് യൂനിവേഴ്സിറ്റി മുൻ അസി. രജിസ്ട്രാറുമായ കൊണ്ടോട്ടി ചിറയിൽ ചുങ്കം സ്വദേശി അച്ചുകൊമ്പൻ മൊയ്തീൻ കുട്ടി മാസ്റ്ററുടെ ഭാര്യ കൊടവണ്ടി സുബൈദ (65) നിര്യാതയായി. മക്കൾ: അബ്ദുൽ ജലീൽ (കാലിക്കറ്റ് യൂനിവേഴ്സിറ്റി എൻജിനിയറിങ് വിഭാഗം), മുംതാസ്, ഫൗസിയ ഖലീലി, റസീന, റുബീന. മരുമക്കൾ: മുഹമ്മദ് ഷാ, ഒ.പി. വീരാൻകുട്ടി, ശറഫുദ്ദീൻ പഴേരി, മഹ്റൂഫ് പനകത്ത്, റഹ്മത്ത് കുണ്ടിൽ.