പൂക്കോട്ടുംപാടം: വയോധികനായ അജ്ഞാതൻ അങ്ങാടിയിൽ കുഴഞ്ഞുവീണ് മരിച്ചു. പൂക്കാട്ടുംപാടം അങ്ങാടിയിൽ നിന്ന് ഹൈസ്കൂൾ റോഡിലൂടെ നടന്ന് പോകുന്നതിനിടെയാണ് കുഴഞ്ഞുവീണത്. സംഭവം കണ്ട ചുമട്ടുതൊഴിലാളികളും പൊതു പ്രവർത്തകനും ചേർന്ന് പൂക്കോട്ടും പാടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പൊലീസെത്തി മൃതദേഹം നിലമ്പൂർ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ചന്തക്കുന്ന് പെയിന്റ് കടക്ക് മുന്നിൽ രാത്രി ഉറങ്ങാറുള്ള പൊള്ളാച്ചി സ്വദേശിയാകാമെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.