പാലാ: പൊടിമറ്റത്തില്‍ പി.എം. ജോസഫിന്റെ (പാലക്കാട് വാലുപറമ്പ് ഔസേപ്പച്ചന്) ഭാര്യ അച്ചാമ്മ (87) നിര്യാതയായി. ഏഴാച്ചേരി നെടുമ്പള്ളി കുടുംബാംഗമാണ്. മക്കള്‍: സിസ്റ്റര്‍ സോണിയ ജോസ് എഫ്.സി.സി (പാലാ സെന്റ് മേരീസ് കോണ്‍വന്റ്), സോമിയ ജോസ് (അധ്യാപിക, കുത്തനൂര്‍ എച്ച്.എസ് പാലക്കാട്). മരുമകന്: സോള്‍ജി ജോസഫ് ( ഹെഡ്മാസ്റ്റര്, ജെ.ബി സ്കൂള്‍, മലഞ്ചിറ്റി കുത്തനൂര്‍). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് പാലാ സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍.