വേങ്ങര: കിണർ നിർമാണത്തിനിടെ തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു. കണ്ണമംഗലം വട്ടപ്പൊന്തയിലാണ് തമിഴ്നാട് തിരുവല്ലാമല സ്വദേശി ആത്തിപ്പടി കുമാർ രാമൻ (37) ആണ് മരിച്ചത്. വാളക്കുട സ്നേഹാലയത്തിൽ കിണർ പണിക്കിടെ വെള്ളിയാഴ്ച രാവിലെ 11 ഓടെയായിരുന്നു സംഭവം. നാട്ടുകാരും മലപ്പുറം അഗ്നിരക്ഷ സേനയും ആക്സിഡന്റ് റെസ്ക്യൂ ടീമംഗങ്ങളും ചേർന്ന് പുറത്തെടുത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.