വേങ്ങര: വലിയോറ ചുള്ളിപ്പറമ്പ് പുലരിയിലെ പറങ്ങോടത്ത് മുഹമ്മദ് ഹാജിയുടെ മകൻ അബ്ദുല്ലത്തീഫ് (49) അബൂദബിയിൽ വാഹനാപകടത്തിൽ മരിച്ചു. അൽഫയയിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു. ഹോട്ടലിലെ ഭക്ഷണാവശിഷ്ടങ്ങൾ ഗാർബേജിൽ തള്ളുന്നതിനിടെ പിന്നോട്ടെടുത്ത ഫോർക്ക് ലിഫ്റ്റ് തട്ടിയാണ് അപകടമുണ്ടായതെന്നതാണ് വിവരം. വ്യാഴാഴ്ച രാത്രി ഇന്ത്യൻ സമയം പതിനൊന്നോടെയാണ് അപകടം. മാതാവ്: പരേതയായ പാത്തുമ്മു. ഭാര്യ: മൈമൂനത്ത്. മക്കൾ: റിയാസ് അസ്ലം, നജീബ, റഫീഅ, റബീഅ. മരുമകൻ: ആശിഖ് വേങ്ങോളി (ചേറൂർ മിനി). സഹോദരങ്ങൾ: അഷ്റഫ്, ഖൈറുന്നിസ, സാബിറ.