മൂവാറ്റുപുഴ: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന തൃക്കളത്തൂർ കാവുംപടി നെല്ലിക്കൽ എൻ.ജെ. ബേബി (65) മരിച്ചു. ഈ മാസം ഒന്നിന് തൃക്കളത്തൂർ പള്ളിത്താഴത്ത് ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടം. ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.വിവാഹവാർഷികാഘോഷത്തിന് വീട്ടുസാധനങ്ങൾ വാങ്ങിപ്പോകുമ്പോൾ പിന്നാലെയെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ഭാര്യ: പുതുപ്പാടി അമ്പഴച്ചാലിൽ കുടുംബാംഗം മോളി. മക്കൾ: എൽദോസ് (ബഹ്റൈൻ), സാന്ദ്ര. മരുമക്കൾ: മീനു, ജിബിൻ (അങ്കമാലി എഫ്.സി.ഐ). സംസ്കാരം ശനിയാഴ്ച 10ന് കടാതി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.