മൂവാറ്റുപുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. പേഴക്കാപ്പിള്ളി കണ്ടത്തിൽ അഷ്റഫാണ് (54) മരിച്ചത്. രണ്ടാഴ്ചമുമ്പ് പേഴക്കാപ്പിള്ളി എസ് വളവിലായിരുന്നു അപകടം. പുലർച്ച ചായകുടിച്ച് കാൽനടയായി വീട്ടിലേക്ക് മടങ്ങുകയായിരുന്ന അഷ്റഫിനെ പച്ചക്കറി ലോഡുമായി എത്തിയ ലോറി ഇടിക്കുകയായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: നബീസ. മക്കൾ: അനീഷ്, അജാസ്, അനീഷ. മരുമക്കൾ: അൻഷാദ്, നജ്മി.