കായംകുളം: തെങ്ങ് വലിച്ചുകെട്ടാൻ കയറുന്നതിനിടെ മരം കയറ്റ തൊഴിലാളി കാൽവഴുതി വീണ് മരിച്ചു. വള്ളികുന്നം കാരാഴ്മ അമൽ ഭവനത്തിൽ രമേശനാണ് (49) മരിച്ചത്.
ശനിയാഴ്ച വൈകീട്ട് മൂന്നോടെ വീടിനു സമീപത്തെ പുരയിടത്തിലായിരുന്നു സംഭവം. സമീപത്തെ കെട്ടിടത്തിന് മുകളിലേക്ക് തലയടിച്ചുവീണ ഇദ്ദേഹത്തെ കായംകുളം ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഗവ. ആശുപത്രി മോർച്ചറിയിൽ. ഭാര്യ: രജനി. മക്കൾ: അമൽ, അനുവിന്ദ്.