മട്ടാഞ്ചേരി: കെട്ടിട നിർമാണസ്ഥലത്ത് ജോലിക്കിടെ മദ്യത്തിൽ തിന്നർ ഒഴിച്ച് കുടിച്ച തമിഴ്നാട് സ്വദേശി മരിച്ചു.
അണ്ണാമലൈ സ്വദേശി വാത്തുരുത്തിയിൽ താമസിക്കുന്ന രാജയാണ് (51) മരിച്ചത്. പള്ളുരുത്തി വെളിയിലെ കെട്ടിട നിർമാണസ്ഥലത്ത് ടൈൽ വിരിക്കുന്ന പണിക്കായാണ് ഇയാൾ എത്തിയത്. തിന്നർ ഒഴിച്ച മദ്യം കുടിച്ച് അവശനായ ഇയാളെ ആശുപത്രിയിൽ എത്തിക്കാൻ ഏറെ വൈകിയതായി ഇയാളുടെ കൂടെയുള്ളവർ പറയുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ ജാനകി തമിഴ്നാട്ടിലാണ്. മകൻ ഏഴിമല വാത്തുരുത്തിയിൽ പിതാവിനൊപ്പം താമസിച്ചുവരുകയായിരുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.