മൂവാറ്റുപുഴ: മാറാടി സ്വദേശിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. സൗത്ത് മാറാടി മേളക്കുന്നേൽ എം.എൻ. രവീന്ദ്രനെയാണ് (65) മരിച്ചനിലയിൽ കണ്ടെത്തിയത്.
പിറവം വെള്ളൂർ റെയിൽവേ സ്റ്റേഷനു സമീപം വെള്ളിയാഴ്ച വൈകീട്ടാണ് മൃതദേഹം കണ്ടത്. സംസ്കാരം ഞായറാഴ്ച വൈകീട്ട് 3.30ന് മൂവാറ്റുപുഴ നഗരസഭ ശ്മശാനത്തിൽ. ഭാര്യ: സൗത്ത് മാറാടി വാത്യാപ്പിള്ളിൽ കുടുംബാംഗം കുമാരി. മക്കൾ: മിഥുൻ, നിതിൻ. മരുമകൾ: ആതിര.