ചങ്ങനാശ്ശേരി: ആലപ്പുഴയുടെ ജനകീയ ഡോക്ടർ എന്ന് അറിയപ്പെട്ടിരുന്ന ഡോ. കെ.പി. സലിം (70) നിര്യാതനായി. കുട്ടികളുടെ വിഭാഗത്തിൽ സ്പെഷ്യലിസ്റ്റായി കേരളത്തിലെ വിവിധ സർക്കാർ ആശുപത്രികളിൽ സേവനമനുഷ്ഠിച്ചു. ആലപ്പുഴ ഡെപ്യൂട്ടി ഡി.എം.ഒയായും പ്രവർത്തിച്ചു. ഹൃദയാഘാദത്തെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ചങ്ങനാശ്ശേരി വടക്കേക്കര മുട്ടത്തുപ്പടി കളപ്പുരക്കൽ കുടുംബാംഗമാണ്. ഭാര്യ: പത്തനംതിട്ട ബൈത്തുൽ ബർക്കത്ത് കുടുംബാംഗവും ആലപ്പുഴ കടപ്പുറം ആശുപത്രി ഗൈനകോളജിസ്റ്റുമായിരുന്ന ഡോ. സലീന ബീവി. മകൾ: ഡോ. നസിയ. മരുമകൻ: ഡോ. കെ. ജുനൈസ് (കോഴിക്കോട്).