തൃക്കാക്കര: കല്ലറക്കൽ കടവിൽ പ്രഫ. കുരിയാസ് ജെ. കടവന്റെ (കടവൻ സാർ) ഭാര്യ മേരിയമ്മ കെ. കടവൻ (81) നിര്യാതയായി. പ്രവിത്താനം പഞ്ഞിക്കുന്നേൽ പരേതനായ പി.ജെ. തോമസിന്റെ മകളാണ്. മക്കൾ: ലിസ, ജസ്വിൻ, അനിത, മനോജ്, അഡ്വ. ബിനോയി. മരുമക്കൾ: ഡൊമിനിക് വല്ലയിൽ കളപ്പുരക്കൽ, എലിസബത്ത് വളവനാതുരുത്തേൽ, രാജു കൊല്ലംപറമ്പിൽ, സിമി പാറയ്ക്ക, രോഷ്നി പണ്ടാരക്കളം. ഭൗതികശരീരം തിങ്കളാഴ്ച രാവിലെ 9.30ന് തൃക്കാക്കരയിലെ വസതിയിൽ കൊണ്ടുവരും. സംസ്കാരം വൈകീട്ട് നാലിന് തൃക്കാക്കര വിജോ ഭവൻ സെമിത്തേരിയിൽ.