എടവനക്കാട്: പുന്നിലത്ത് പരേതനായ അലിയുടെ മകൻ മുഹമ്മദ് അബ്ദുൽ ഹയ്യ് (റിട്ട. അധ്യാപകൻ, വെളിയത്തുനാട് ഗവ.യു.പി സ്കൂൾ -72) നിര്യാതനായി. എടവനക്കാട് അല്ലജ്നത്തുൽ ഇസ്ലാമിയ്യത്തുലി ബൈത്തിൽമാൽ ഇലക്ട്രൽ കോളജ് അംഗം, നജാത്തുൽ ഇസ്ലാം ട്രസ്റ്റ് അംഗം, കോലോത്തടപ്പ് കൃഷി സമാജം ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: എടവിലങ്ങ് കാട്ടകത്ത് കുടുംബാംഗം പരേതയായ ലുബൈന. മക്കൾ: ഫാത്തിമ, ഫഹീം. മരുമക്കൾ: ഹനീഷ് (ഖത്തർ), ജിസ്നി.