പുലാമന്തോൾ: പുലാമന്തോൾ യു.പിയിലെ ചെറുത്ത് ഖലീലുറഹ്മാന്റെ മകൻ മുഹമ്മദ് ഇഹ്സാൻ (നാല്) കുളത്തിൽ വീണ് മരിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു സംഭവം. മറ്റൊരു കുട്ടിയുമൊത്ത് വീട്ടിൽനിന്ന് പുറത്ത് പോയതായിരുന്നു. കുട്ടികളെ കാണാതായതോടെ നടത്തിയ തിരച്ചിലിനൊടുവിൽ പുലാമന്തോൾ യു.പി പാടശേഖരത്തിനു സമീപം കുളക്കരയിൽ ഒരു കുട്ടിയെ കണ്ടെത്തി. രണ്ടാൾക്ക് വെള്ളവും ചേറും നിറഞ്ഞ കുളത്തിൽ ചെറൂത്ത് കമാൽ, പാലോത്ത് മൻസൂർ, വിനോദ് തിരുത്ത് എന്നിവർ ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ഇഹ്സാനെ കണ്ടെത്തിയത്. ഉടൻ പുലാമന്തോളിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ. മാതാവ്: ഷബീറ. സഹോദരൻ: മുഹമ്മദ് മുഹ്സിൻ.