മഞ്ചേരി: മരം വെട്ടുന്നതിനിടെ വീണ് പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. മംഗലശ്ശേരി സ്വദേശിയും പാപ്പിനിപ്പാറയിൽ താമസക്കാരനുമായ പൂഴിക്കുത്ത് വീട്ടിൽ അബ്ദുൽ റസാഖാണ് (41) മരിച്ചത്. ജനുവരി രണ്ടിന് ആനക്കയം പെരിമ്പലത്ത് മരം വെട്ടുന്നതിനിടെ മരത്തിൽനിന്ന് വീഴുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച രാവിലെ 11.30ഓടെ മരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം തിങ്കളാഴ്ച ഉച്ചക്ക് 12ന് പാലക്കുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. ഭാര്യ: സാബിറ. മക്കൾ: മുഹമ്മദ് മിദ്ലാജ്, മുഹമ്മദ് മിൻഹാജ്, ഫാത്തിമ മിസ്ന.