പൊൻകുന്നം: ഇടത്തംപറമ്പ് വെട്ടിയാങ്കൽ റോബിൻ എബ്രഹാം(45) പൊള്ളലേറ്റ് മരിച്ചു. ഞായറാഴ്ച പുലർച്ച 12.30നാണ് സംഭവം. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നെന്ന് പൊൻകുന്നം പൊലീസ് പറഞ്ഞു. റോബിനും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പിതാവ് കോവിഡ് ബാധിതനായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വീടിന്റെ പരിസരത്തുനിന്ന് തീ ഉയരുന്നതുകണ്ട് ഓടിക്കൂടിയ അയൽവാസികൾ അറിയിച്ചതനുസരിച്ച് പൊൻകുന്നം പൊലീസ് എത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. 90 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. റോബിനും കോവിഡ് പോസിറ്റിവായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കാരം നടത്തി.