ഹരിപ്പാട്: പള്ളിപ്പാട് വെട്ടുവേനി ബിജു നിവാസിൽ (കുറുക്കത്തിൽ) കെ. കൃഷ്ണൻകുട്ടി നായർ (77) നിര്യാതനായി. ഭാര്യ: രമണി കെ. നായർ. മക്കൾ: കെ. ലേഖ നായർ (അധ്യാപിക, നടുവട്ടം വി.എച്ച്.എസ്.എസ്), കെ. ബിജു നായർ (സിംഗപ്പൂർ). മരുമക്കൾ: സി. ചന്ദ്രബാബു (മാനേജർ, എൽ.ഐ.സി, തിരുവനന്തപുരം), ഡോ. പി.ജി. അനുജ. സംസ്കാരം ചൊവ്വാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.